പ്രതിമാസം 3 ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍, നാടുകടത്തല്‍ നടപടികള്‍ കര്‍ശനമാക്കി ജര്‍മന്‍ സര്‍ക്കാര്‍

ബര്‍ലിന്‍: ജര്‍മ്മനിയില്‍ അഭയം തേടുകയും എന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത അഫ്ഗാന്‍ പൗരന്മാരെ തിരികെ സ്വന്തം നാട്ടിലേക്ക് നാടുകടത്തുന്നതിനുള്ള (Deportation) നടപടികള്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ ശക്തമാക്കിയിരിയ്ക്കയാണ്. പ്രതിമാസം മൂന്ന് ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ വരെ ഇതിനായി സര്‍വീസ് നടത്താന്‍ പദ്ധതിയിട്ടു.
പ്രത്യേക എയര്‍ ബ്രിഡ്ജ്: അതീവ സുരക്ഷാ ഭീഷണിയുള്ളവരെയും കസ്ററഡിയിലുള്ള കുറ്റവാളികളെയും ലക്ഷ്യമിട്ട് ആഴ്ചയിലൊരിക്കല്‍ എന്നോണം ഒരു 'ഡീപോര്‍ട്ടേഷന്‍ എയര്‍ ബ്രിഡ്ജ്' സ്ഥാപിക്കാനാണ് ജര്‍മ്മനി ലക്ഷ്യമിടുന്നത്.
നിലവില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത കുറഞ്ഞത് 100 അഫ്ഗാന്‍ പൗരന്മാരെ ഉടനടി നാടുകടത്താന്‍ ലിസ്ററ് തയ്യാറാക്കിയിട്ടുണ്ട്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് പുറമെ കൊമേഴ്സ്യല്‍ ഫ്ലൈറ്റുകള്‍ വഴിയും ഇവരെ കയറ്റിവിടും.

കഴിഞ്ഞ ദിവസം ജര്‍മനി 32 അഫ്ഗാന്‍ പൗരന്മാരെക്കൂടി നാടുകടത്തിയിരുന്നു. താലിബാനുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കൊലപാതകം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരെയാണ് തിരിച്ചയച്ചതെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിനുശേഷം സുരക്ഷാകാരണങ്ങളാല്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്ന നാടുകടത്തല്‍ നടപടി 2024 ഓഗസ്ററ് 30നാണ് ജര്‍മനി പുനരാരംഭിച്ചത്.
- dated 22 Jun 2026

Comments:

Keywords: Germany - Otta Nottathil - deportation_germany_afgan_criminals_june_21_2026 Germany - Otta Nottathil - deportation_germany_afgan_criminals_june_21_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

halloween_day_oct_31_protest_demo_eu_germany_state_protectors_warning_oct_26_2026
ജര്‍മനി യൂറോപ്പില്‍ ഹാലോവീന്‍ ദിനത്തില്‍ വന്‍ സ്ഫോടനാത്മക സാഹചര്യം ; ജര്‍മ്മനിയില്‍ അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടി തീവ്രവാദികള്‍ ; മലയാളികളും ഇന്ത്യന്‍ സമൂഹവും അതീവ ജാഗ്രത വേണം
association_concerned_about_germany_outpatient_care_oct_26_2026
ജര്‍മനി ജര്‍മ്മനിയില്‍ ആരോഗ്യമേഖലയില്‍ ഹോംകെയറില്‍ വന്‍ തൊഴില്‍ പ്രതിസന്ധി; 50,000~ത്തോളം കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; പ്രവാസി മലയാളികളും ആശങ്കയില്‍
judiciary_auctions_off_seized_luxuary_cars_baden_weurttemberg_oct_26_2026
ജര്‍മനി മാഫിയകളുടെയും കുറ്റവാളികളുടെയും ആഡംബര കാറുകള്‍ ലേലം ചെയ്ത് ജര്‍മ്മന്‍ ജസ്ററിസ് ഡിപ്പാര്‍ട്ട്മെന്റ്; ലാംബോര്‍ഗിനിക്ക് ലഭിച്ചത് 7,10,000 യൂറോ
funeral_anjali_s_joy_kundara_oct_24_2026
ജര്‍മനി അഞ്ജലി എസ്. ജോയിക്ക് ജന്മനാട് വിടനല്‍കി
sivin_johny_funeral_kalady_oct_24_2026
ജര്‍മനി സിവിന്‍ ജോണിയുടെ (26) സംസ്ക്കാരം നടത്തി
funeral_nova_sabu_kattappana_fire_disaster_bochum_24_2026
ജര്‍മനി ജര്‍മനിയില്‍ തീപിടിത്തില്‍ മരിച്ച നോവയുടെ സംസ്കാരം നടത്തി
mcym_day_celebrations_bonn_oct_24_2026
ജര്‍മനി എം.സി.വൈ.എം ബോണ്‍~കൊളോണ്‍~ഡ്യൂസ്സല്‍ഡോര്‍ഫ് മേഖലയുടെ ആഭിമുഖ്യത്തില്‍ എം.സി.വൈ.എം ദിനം ആചരിച്ചു.